പവിത്ര ഏഴ്
പവിത്രതയുമായി ചേർത്തിണക്കി പറയുവാൻ സാധിക്കുന്ന ശുഭ അക്കമാണ് ഏഴ്. ഏഴ് പവിത്ര നദികൾ ഉണ്ടെന്ന് കരുതുക: ഗംഗ, ഗോധാവരി, യമുന, സിന്ദു, സരസ്വതി, കാവേരി, നർമ്മദ.
ഏഴ് വിശുദ്ധ കാഴ്ച സ്ഥലങ്ങൾ ഉള്ള ഏഴ് വിശുദ്ധ നഗരങ്ങൾ (സപ്ത പുരി) ഉണ്ട്. ആ ഏഴ് തീർത്ഥ സ്ഥലങ്ങൾ:
- അയോദ്ധ്യ (അയോദ്ധ്യ പുരി),
- മധുര (മധുര പുരി),
- ഹരിദ്വാർ (മായാ പുരി),
- വാരണാസി (കാശി പുരി),
- കാഞ്ചിപുരം (കാഞ്ചി പുരി),
- ഉജ്ജെയിൻ (അവന്തിക പുരി),
- ദ്വാരക (ദ്വാരക പുരി)
പ്രപഞ്ചഘടനശാസ്ത്ര പ്രകാരം പ്രപഞ്ചത്തിൽ മുകളിൽ ഉള്ള ഏഴും താഴെയുള്ള ഏഴും ലോകങ്ങൾ ഉണ്ട്. അതിനെ പറ്റി വൈക്കിപീഡിയ ഇപ്രകാരം പറയുന്നു
…14 ലോകങ്ങൾ ഉണ്ട്, മുകളിൽ ഉള്ള ഏഴും (വ്യാഹൃതി) താഴെ ഉള്ള ഏഴും (പാതാളങ്ങൾ), അതായത്, ഭൂ, ഭൂവഃ, സ്വഃ, മഹഃ, ജനഃ, തപസ്, സത്യം എന്നിവ മുകളിലും, അതല, വിതല, സുതല, രസതല, തലതല, മഹാതല, പാതാളം എന്നിവ താഴെയും….
ചക്രത്തെ കുറിച്ചുള്ള വിദ്യാർത്ഥികൾ ശരീരത്തിലെ ഏഴ് ചക്രത്തെ കുറിച്ച് തുടർമാനമായി പറയുന്നു.
എബ്രായ വേദങ്ങളിലെ പവിത്ര ‘ഏഴ്‘
നദികൾ, തീർത്ഥങ്ങൾ, വ്യാഹൃതികൾ, പാതാളങ്ങൾ, ചക്രങ്ങൾ എല്ലാം ‘ഏഴ്‘ എന്ന അക്കത്തിൽ പൂർണ്ണമായിരിക്കുന്നു, അപ്പോൾ എബ്രായ വേദങ്ങളിൽ ക്രിസ്തു വരുന്നതിനെ കുറിച്ചുള്ള പ്രവചനങ്ങളും ഏഴ് എന്ന അക്കം ഉപയോഗിച്ചിരിക്കുന്നത് ആശ്ചര്യകരമല്ല. പുരാതന ഋഷിമാർ അവന്റെ വരവിനെ കാണിക്കുവാനായി ഏഴിന്റെ ചക്രം ഉപയോഗിച്ചിരുന്നു. ‘ഏഴുകളുടെ ഏഴിന്റെ‘ ചക്രം ഇവിടെ വിവരിക്കുന്നു എന്നാൽ ആദ്യം പുരാതന എബ്രായ പ്രവാചകന്മാരെ കുറിച്ച് അല്പം വിവരണം നൽകുന്നു.
മാനുഷീകമായി ചേർന്നു പോകുവാൻ കഴിയാത്തതു പോലെ നൂറു കണക്കിന് വർഷങ്ങളുടെ വ്യത്യാസം ഉണ്ടെങ്കിൽ തന്നെയും അവരുടെ എല്ലാം പ്രവചനം ക്രിസ്തുവിന്റെ വരവിനെ കുറിച്ചായിരുന്നു. ഈ വിഷയത്തെ കുറിച്ച് പറയുവാനായി യെശയ്യാവ് ശാഖയുടെ അടയാളമാണ് ഉപയോഗിച്ചിരുന്നത്. ഈ ശാഖയുടെ പേര് യോശുവാ എന്നായിരിക്കും എന്ന് സെഖര്യാവ് പ്രവചിച്ചിരുന്നു (മലയാളത്തിൽ യേശു). യേശു ജീവിച്ചതിനു 500 വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുവിന്റെ പേര് പ്രവചിച്ചിരുന്നു.
ദാനിയേൽ പ്രവാചകൻ – ഏഴിൽ
ഇപ്പോൾ ദാനിയേലിനെ കുറിച്ച് പറയുന്നു. താൻ ബാബിലോണ്യ പ്രവാസത്തിൽ ജീവിച്ചിരുന്ന ബാബിലോണ്യ, പേർഷ്യ സർക്കാരിന്റെ ശക്തനായ അധികാരിയായിരുന്നു, കൂടാതെ താൻ ഒരു എബ്രായ പ്രവാചകനുമായിരുന്നു.
തന്റെ പുസ്തകത്തിൽ, ദാനിയേലിന് തുടർന്നു കൊടുത്തിരിക്കുന്ന സന്ദേശം ലഭിച്ചു:
21”ഞാൻ എന്റെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്ത് എന്നോട് അടുത്തുവന്നു. 22അവൻ വന്ന് എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിനു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. 23നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക. 24അതിക്രമത്തെ തടസ്സം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്ത് നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്വാനും തക്കവണ്ണം നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. 25അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴ് ആഴ്ചവട്ടം; 26അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽത്തന്നെ വീണ്ടും പണിയും. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും”
ദാനിയേൽ 9: 21-26 ए
‘അഭിഷിക്തൻ‘ (=ക്രിസ്തു =മശിഹ) വരും എന്ന് മുൻപറഞ്ഞിരിക്കുന്ന പ്രവചനമാണിത്. യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാനുള്ള കല്പനയോടു കൂടെ ഇത് ആരംഭിച്ചു. ദാനിയേലിന് ഈ സന്ദേശം ലഭിക്കുകയും എഴുതുകയും ചെയ്തെങ്കിലും (ബി സി 537) ഇത് തുടങ്ങിയത് കാണുവാൻ താൻ ജീവിച്ചിരുന്നില്ല.
യെരുശലെമിനെ യഥാസ്ഥാനപ്പെടുത്തുവാനുള്ള കല്പന
എന്നാൽ നെഹമ്യാവ് , ദാനിയേലിന് നൂറു വർഷങ്ങൾക്ക് ശേഷം ഈ കാര്യം തുടങ്ങുന്നത് കണ്ടു. താൻ തന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതി
1അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞ് എടുത്ത് അവനു കൊടുത്തു; ഞാൻ ഇതിനുമുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല. 2രാജാവ് എന്നോട്: നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു. 3അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. 4രാജാവ് എന്നോട്: നിന്റെ അപേക്ഷ എന്ത് എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചിട്ട്, 5രാജാവിനോട്: രാജാവിന് തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദായിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അതു പണിയേണ്ടതിന് ഒന്ന് അയയ്ക്കേണമേ എന്നുണർത്തിച്ചു. 6അതിന് രാജാവ്-രാജ്ഞിയും അരികെ ഇരുന്നിരുന്നു-: നിന്റെ യാത്രയ്ക്ക് എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്ന് എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയയ്പാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
നെഹമ്യാവ് 2:1-6
ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം
നെഹമ്യാവ് 2:11
ദാനിയേൽ പ്രവചിച്ച ‘യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാനുള്ള‘ കല്പന ഇവിടെ വിവരിച്ചിരിക്കുന്നു. ചരിത്രത്തിൽ പറഞ്ഞിരിക്കുന്നതു പോലെ 465 ബി സി ഇ യിൽ രാജത്വം ആരംഭിച്ച പേർഷ്യൻ രാജാവ് അർത്തസെർക്സസിന്റെ 20 താം ആണ്ടിലാണ് ഇത് നടക്കുന്നത്. തന്റെ രാജത്വത്തിന്റെ 20ആം വർഷം എന്ന് പറയുമ്പോൾ അത് 444 ബി സി ഇയിലാണ്. ദാനീയേലിന് 100 വർഷങ്ങൾക്ക് ശേഷം പേർഷ്യൻ രാജാവ് ഈ കല്പന പുറപ്പെടുവിച്ചു, അതായത് ക്രിസ്തുവിന്റെ വരവിന്റെ എണ്ണൽ തുടങ്ങി.
നിഗൂഢമായ ഏഴുകൾ
“ഏഴ് ‘ആഴ്ചവട്ടത്തിനും‘ അറുപത്തി രണ്ട് ‘ആഴ്ചവട്ടത്തിനും‘“ ശേഷം ക്രിസ്തു വെളിപ്പെടും എന്ന് ദാനീയേൽ പ്രവചിച്ചു.
എന്താണ് ‘ഏഴ്‘?
മോശെയുടെ നിയമത്തിൽ ഏഴു-വർഷ ചക്രം ഉണ്ട്. മണ്ണ് വളക്കൂറുള്ളതായി മാറേണ്ടതിനു എഴാം വർഷം നിലം കൃഷി ചെയ്യാതെ വിടണം. ആയതിനാൽ ‘ഏഴ്‘ 7 വർഷ ചക്രമാണ്. ഇത് മനസ്സിൽ കരുതി ചിന്തിച്ചാൽ ഈ എണ്ണൽ രണ്ട് ഭാഗമായി തിരിക്കാം. ആദ്യത്തേത് ഏഴ് ആഴ്ചവട്ടം അല്ലെങ്കിൽ ഏഴ് 7 വർഷ കാലം. അതായത് 7*7 = 49 വർഷങ്ങൾ യെരുശലേം പണിയുവാൻ എടുത്തു. ഇതിനു ശേഷം അറുപത്തി രണ്ട് ആഴ്ചവട്ടം, അതായത് മുഴുവൻ സമയം 7*7 + 62*7=483 വർഷങ്ങൾ. കല്പന മുതൽ ക്രിസ്തു വെളിപ്പെടുന്നതു വരെ 483 വർഷങ്ങൾ ഉണ്ട്.
360 ദിവസം ഉള്ള വർഷം
കലണ്ടറിൽ അല്പം മാറ്റം വരുത്തേണ്ടതുണ്ട്. പുരാതന ആളുകൾ ഉപയോഗിച്ചതു പോലെ തന്നെ പ്രവാചകന്മാരും ഉപയോഗിച്ചതു 360 ദിവസം ഉള്ള കലണ്ടറാണ്. കലണ്ടറിലെ ഒരു ‘വർഷത്തിനു‘ ദിവസങ്ങൾ നിയമിക്കുവാൻ പല വഴികൾ ഉണ്ട്. പാശ്ചാത്യ കലണ്ടറിനു (സൂര്യ ഗ്രഹണം അനുസരിച്ചുള്ളത്) 365.24 ദിവസം ഉണ്ട്. എന്നാൽ മുസ്ലീം കലണ്ടറിനു (ചന്ദ്ര ഗ്രഹണം അനുസരിച്ചുള്ളത്) 354 ദിവസമേ ഉള്ളു. ദാനിയേൽ ഉപയോഗിച്ചത് 360 ദിവസത്തിന്റെ പകുതിയായിരുന്നു. അപ്പോൾ 483 ‘360 ദിവസം‘ വർഷങ്ങൾ എന്ന് പറയുന്നത് 483*360/365.24 = 476 സൂര്യ വർഷങ്ങൾ.
ക്രിസ്തു ഏതു വർഷം വരുമെന്ന പ്രവചനം
ക്രിസ്തു എന്നു വരുമെന്നാണ് പറഞ്ഞിരുന്നതെന്ന് നമുക്ക് കണക്ക് കൂട്ടി നോക്കാം. ഒരേ വർഷത്തിൽ തന്നെ നാം ‘ബി സി ഇ‘യിൽ നിന്ന് ‘സി ഇ‘യിലേക്ക് പോയി അതായത് 1 ബി സി ഇ- 1സി ഇ. (ഒരു ‘സീറോ‘ വർഷം ഇല്ല). കണക്ക് ഇവിടെ കൊടുക്കുന്നു.
തുടക്ക വർഷം | 444 ബി സി ഇ (അർത്തസെർക്സസിന്റെ 20ആം വർഷം) |
കാലയളവ് | 476 സൂര്യ വർഷം |
ആധുനീക കലണ്ടറിൽ വരവിന്റെ സമയം | (-444 + 476 + 1) (‘+1’ കാരണം 0 സി ഇ ഇല്ല) = 33 |
പ്രതീക്ഷിക്കുന്ന വർഷം | 33 സി ഇ |
നസ്രയനായ യേശു കഴുത പുറത്ത് യെരുശലേമിലേക്ക് വന്നത് പ്രസിദ്ധമായ ഹോശാന ഞായർ എന്ന ആഘോഷമായി. ഈ ദിനം താൻ തന്നെ തന്നെ വെളിപ്പെടുത്തുകയും അവരുടെ ക്രിസ്തുവായി യെരുശലേമിലേക്ക് വരുകയും ചെയ്തു. മുൻ പറഞ്ഞപ്രകാരം ഈ വർഷം 33 സി ഇ ആയിരുന്നു.
ക്രിസ്തു എപ്പോൾ വെളിപ്പെടുമെന്നതിനെ കുറിച്ച് നൂറു കണക്കിന് വർഷങ്ങൾ വ്യത്യാസമായി ജീവിച്ചിരുന്ന പ്രവാചകന്മരായ ദാനിയേലിനും, നെഹമ്യാവിനും ദൈവം നൽകി. ‘ആഴ്ചവട്ടത്തെ‘ കുറിച്ച് ദാനിയേലിന് വെളിപ്പാട് ലഭിച്ചതിനു 537 വർഷങ്ങൾക്ക് ശേഷം യേശു ക്രിസ്തുവായി യെരുശലേമിൽ പ്രവേശിച്ചു. സെഖര്യാവ് ക്രിസ്തുവിന്റെ പേര് മുൻപറഞ്ഞത് ഉൾപടെ ദൈവത്തിന്റെ പദ്ധതിയെ വെളിപ്പെടുത്തുന്ന മറ്റനേകം കാര്യങ്ങൾ ഈ പ്രവചകന്മാർ മുൻപറഞ്ഞു.
വരവ് ‘ഏതു ദിനം‘ എന്ന് മുൻപറഞ്ഞു
വരവിന്റെ വർഷം നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചത് ആശ്ചര്യകരമാണ്. എന്നാൽ അവർ ആ ദിനവും മുൻപറഞ്ഞു.
ദാനിയേൽ വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുവിന്റെ വരവ് 483 വർഷങ്ങൾക്ക് ശേഷം ഉണ്ടാകുമെന്ന് പറഞ്ഞത് 360-ദിവസ കലണ്ടർ ഉപയോഗിച്ചാണ്. അതനുസരിച്ച് ദിവസങ്ങൾ:
483 വർഷങ്ങൾ * 360 ദിവസങ്ങൾ/വർഷം = 173880 ദിവസങ്ങൾ
365.2422 ദിവസങ്ങൾ/വർഷം ഉള്ള ആധുനിക കലണ്ടർ പ്രകാരം ഈ 476 വർഷങ്ങൾക്ക് 25 ദിവസങ്ങൾ അധികം ഉണ്ട്. (173880/365.24219879 = 476 ബാക്കി 25)
യെരുശലേം യഥാസ്ഥാനപ്പെടുത്തുവാൻ അർത്തസെർക്സസ് രാജാവ് കല്പന നൽകി:
ഇരുപതാം വർഷം നിസാൻ മാസത്തിൽനെ
ഹമ്യാവ് 2:1
നിസാൻ ഒന്നെന്നുള്ളത് ഉറപ്പാണ് കാരണം ഇത് യെഹൂദാ പേർഷ്യ പുതുവർഷ ദിനമാണ്, ഈ ആഘോഷത്തിനിടയിലാണ് രാജാവ് നെഹമ്യാവിനോട് സംസാരിച്ചത്. നിസാൻ 1 പൂർണ്ണ ചന്ദ്രനെയും കാണിക്കുന്നു കാരണം അവർ ചന്ദ്ര മാസങ്ങളാണ് ഉപയോഗിച്ചത്. ആധുനിക ശാസ്ത്ര പ്രകാരം 444 ബിസിയിൽ നിസാൻ 1 എപ്പോഴാണ് ഉണ്ടായത് എന്ന് നമുക്ക് അറിയാം. കണക്കു കൂട്ടൽ അനുസരിച്ച് പേർഷ്യൻ രാജാവ് അർത്തസെർക്സസിന്റെ 20ആം ആണ്ടിലെ നിസാൻ 1 ആധുനിക കലണ്ടറിലെ മാർച്ച് 4, 444 ബിസി 10 പി എമ്മിനാണ്[[i]].
ഹോശാന ഞായറാഴ്ച ദിനം
മുകളിൽ പറഞ്ഞിരിക്കുന്നതു പോലെ ദാനിയേൽ പ്രവചിച്ച 476 വർഷങ്ങൾക്ക് ഒപ്പം ഈ ദിനം കൂട്ടുമ്പോൾ മാർച്ച 4, 33 സി ഇ വരുന്നു. ബാക്കിയുള്ള 25 ദിനങ്ങൾ ദാനിയേൽ പ്രവചിച്ച മാർച്ച് 4, 33 സി ഇ മായി കൂട്ടുമ്പോൾ മാർച്ച് 29, 33 സി ഇ ലഭിക്കുന്നു. മാർച്ച് 29, 33 എഡിയിലായിരുന്നു ഞായറാഴ്ച– ഹോശാന ഞായറാഴ്ച – താൻ ക്രിസ്തു എന്ന് പറഞ്ഞ് കഴുതയുടെ മേൽ യെരുശലേമിൽ യേശു പ്രവേശിച്ച അതേ ദിനം. [ii]
തുടക്കം – കല്പന പുറപ്പെടുവിച്ചു | മാർച്ച് 4, 444 ബിസി ഇ |
സൂര്യ വർഷങ്ങൾ കൂട്ടുക (-444+ 476 +1) | മാർച്ച് 4, 33 സി ഇ |
‘ആഴ്ചവട്ടത്തിന്‘ ഒപ്പം ബാക്കി 25 നാളുകൾ കൂട്ടുക | മാർച്ച് 4 + 25 = മാർച്ച് 29, 33 സി ഇ |
മാർച്ച് 29, 33 സി ഇ | ഹോശാന ഞായറാഴ്ച യേശു യെരുശലേമിൽ പ്രവേശിക്കുന്നു. |
ക്രിസ്തു വെളിപ്പെടുന്നതിനു 173880 ദിനങ്ങൾ ഉണ്ടെന്ന് ദാനിയേൽ പ്രവചിച്ചു; ആ സമയം നെഹമ്യാവിന്റെ കാലത്ത് തുടങ്ങി. മാർച്ച് 29, 33 സി ഇ യിൽ യേശു ഹോശാന ഞായറാഴ്ച യെരുശലേമിൽ പ്രവേശിച്ചപ്പോൾ അത് അവസാനിച്ചു, ഇതെല്ലാം ‘ആഴ്ചവട്ടത്തിലാണ്‘ കൂട്ടിയിരിക്കുന്നത്.
പിന്നീട് അതേ ദിനം തന്നെ, യേശു സൃഷ്ടിയുടെ ആഴ്ച പോലെ തന്നെ പ്രവർത്തിക്കുവാൻ തുടങ്ങി, അതായത് മറ്റൊരു ആഴ്ച. ഇത് തന്റെ ശത്രുവിന്റെ മരണത്തിനു ഇടവരുന്ന സംഭവങ്ങളിലേക്ക് നയിച്ചു.
[i] ഡോ. ഹാരോൾഡ് ഡ്ബ്ലു. ഹോനർ, ക്രോണോളജിക്കൽ ആസ്പെക്ട്ട്സ് ഓഫ് ദ് ലൈഫ് ഓഫ് ക്രൈസ്റ്റ്. 1977. 176 പിപി.
[ii]വരുന്ന വെള്ളി പെസഹയായിരുന്നു, പെസഹ എപ്പോഴും നിസാൻ 14 നാണ്. 33 സിയിലെ നിസാൻ 14, ഏപ്രിൽ 3 ആണ്. ഏപ്രിൽ 3 വെള്ളിയാഴ്ചക്ക് 5 ദിവസം മുമ്പ് മാർച്ച് 29 ഹോശാന ഞായറാണ്.
[1] ഡോ. ഹാരോൾഡ് ഡ്ബ്ലു. ഹോനർ, ക്രോണോളജിക്കൽ ആസ്പെക്ട്ട്സ് ഓഫ് ദ് ലൈഫ് ഓഫ് ക്രൈസ്റ്റ്. 1977. 176 പിപി. [1]വരുന്ന വെള്ളി പെസഹയായിരുന്നു, പെസഹ എപ്പോഴും നിസാൻ 14 നാണ്. 33 സിയിലെ നിസാൻ 14, ഏപ്രിൽ 3 ആണ്. ഏപ്രിൽ 3 വെള്ളിയാഴ്ചക്ക് 5 ദിവസം മുമ്പ് മാർച്ച് 29 ഹോശാന ഞായറാണ്.